---
title: "കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; വഖഫ് ഭൂമി ഏറ്റെടുക്കാതെ കെ.ആർ.എഫ്.ബി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് പാനൂരിലെ വ്യാപാരികൾ"
english_title: "Kuttyadi - Mattanur four lane road; Traders of Panur want to end KRFB collusion without acquiring waqf land"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160258/Kuttyadi - Mattanur four lane road; Traders of Panur want to end KRFB collusion without acquiring waqf land"
published_at: "2023-11-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ef07b087d_images_(5).jpeg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; വഖഫ് ഭൂമി ഏറ്റെടുക്കാതെ കെ.ആർ.എഫ്.ബി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് പാനൂരിലെ വ്യാപാരികൾ

> **Lead Summary:** കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; വഖഫ് ഭൂമി ഏറ്റെടുക്കാതെ കെ.ആർ.എഫ്.ബി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് പാനൂരിലെ വ്യാപാരികൾ

## Article Content

കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത ; വഖഫ് ഭൂമി ഏറ്റെടുക്കാതെ കെ.ആർ.എഫ്.ബി നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് പാനൂരിലെ വ്യാപാരികൾ

കുറ്റ്യാടി-മട്ടന്നൂർ നാലു വരിപാതയുടെ ഭൂമി ഏറ്റെടുക്കാ നുള്ള പ്രവൃത്തികളിൽ സാധാരണക്കാരെ അടിച്ചമർത്തി സർക്കാർ ഭൂമി സംരക്ഷിച്ച് കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ ഒത്തുകളി നടത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ആരോപിച്ചു.

സർക്കാർ ഭൂമിയായ വഖഫ് ഭൂമിയിൽ അളക്കാനോ അതിർത്തിക്കല്ലിടാനോ തയ്യാറായിട്ടില്ല.

എന്നാൽ പാവപ്പെട്ടവരുടെ കിടപ്പാടത്തിനും ഭൂമിയ്ക്കും കടകൾക്കും ബന്ധപ്പെട്ടവരുടെ ഭാഗം കേൾക്കാതെ പോലീസ് സംരക്ഷണത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിർത്തിക്കല്ലുകൾ പാകിയത് പക്ഷപാതപരമായ നടപടിയാണ്.

ഈ ഒത്തുകളി അവസാനിപ്പി ക്കണമെന്നും ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160258/Kuttyadi - Mattanur four lane road; Traders of Panur want to end KRFB collusion without acquiring waqf land)